പുതുവത്സരത്തോട് അനുബന്ധിച്ച് ആരാധകർക്ക് പുതിയ സർപ്രൈസുമായി തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട. നൂറ് ആരാധകരെ തന്റെ ചിലവിൽ മണിലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. 18 വയസിന് മുകളിൽ പ്രായമായവർക്കാണ് അവസരം. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.
താമസം, ഭക്ഷണം, യാത്ര എല്ലാം ഉൾപ്പെടുത്തി അഞ്ച് ദിവസത്തെ പാക്കേജാണ് താരം അവതരിപ്പിച്ചത്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. തന്നെ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഗൂഗുൾ ഫോം പൂരിപ്പിച്ച് അയയ്ക്കുക. 100 പേർ മലമുകളിലേക്ക് യാത്ര പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും തന്റെ സ്‌നേഹവും പുതുവത്സരാംശസകളുമെന്നും വിജയ് വ്യക്തമാക്കി.
ആരാധകർക്ക് വേണ്ടി ഒരു വോട്ടിങ് പോൾ നടത്തിയാണ് താരം യാത്ര പോകേണ്ട സ്ഥലം നിശ്ചയിച്ചത്. ഇന്ത്യയിലെ മലനിരകൾ, കടൽത്തീരങ്ങൾ, മരുഭൂമികൾ, കൾച്ചർ ട്രിപ്പ് എന്നിങ്ങനെയായിരുന്നു ഓപ്ഷനുകൾ. ഇതിൽ ഭൂരിഭാഗം ആളുകളും തെരഞ്ഞെടുത്തത് മലനിരകളായിരുന്നു. അങ്ങനെയാണ് യാത്ര മണാലിയിലേക്കാകമെന്ന് തീരുമാനിച്ചത്. ഏതാണ് മുപ്പതിനായിരത്തിലേറെ ആളുകൾ ട്വിറ്ററിലൂടെ വോട്ടിങ്ങിൽ പങ്കെടുത്തു. അഞ്ച് വർഷത്തിന് മുൻപാണ് താരം ദേവർസാന്ത എന്ന പേരിൽ ഈ സമ്മാനപദ്ധതി ആരംഭിച്ചത്.

Content Highlights: Let's see Manali... Vijay Devarakonda invites fans for a free trip
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !