ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന് പിന്നാലെ ഗോ ഫസ്റ്റ് വിമാനത്തിലും അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായതായി പരാതി. വനിതാ കാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറിയ രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ഗോവ-മുംബൈ ഗോ ഫസ്റ്റ് വിമാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചതായും ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ എയര്‍ ഹോസ്റ്റസിനെ കമന്റടിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെയായിരുന്നു മോശം പെരുമാറ്റം.
വിദേശികളുടെ പെരുമാറ്റത്തെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും എതിര്‍ത്തു. തുടര്‍ന്ന് വിവരം പൈലറ്റിനെ അറിയിക്കുകയും, ഇവരെ വിമാന്തതില്‍ നിന്നും പുറത്തക്കി, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയുമായിരുന്നുവെന്ന് ഗോ ഫസ്റ്റ് എയര്‍ വക്താവ് പറഞ്ഞു.
Content Highlights: misbehaved with the air hostess; Two foreign tourists were taken off the plane
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !