കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍ കടന്നത്.
കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റുണ്ട്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്.
Content Highlights: Kerala's success by crushing Mizoram; In the final round as group champions
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !