ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു. എംബ്രയര്‍ 170 വിമാനത്തിന്റെ എഞ്ചിനിലേക്ക് ജീവനക്കാരനെ വലിച്ചെടുക്കുകയായിരുന്നു.
അലബാമയിലെ മോണ്ട്‌ഗോമറി വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഡല്ലാസില്‍ നിന്ന് പറന്ന് എത്തിയ വിമാനത്തിലാണ് അപകടം സംഭവിച്ചത്. വിമാനം പാര്‍ക്ക് ചെയ്ത ശേഷവും അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.
എഞ്ചിനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് അപകടം സംഭവിച്ചത്. പീഡ്‌മോണ്ട് വിമാനത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന്‍ മരിച്ചത്. സംഭവത്തെ കുറിച്ച് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Content Highlights: The plane's engine pulled; Tragic end for the employee
.webp)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !