പുത്തനത്താണി: ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ മൊയ്ദീനെ(65) സാരമായ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് സഞ്ചരിച്ച കാരപ്പാസ് എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
Content Highlights: A private bus, an auto and a car collided on the national highway Puttanathani



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !