ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മിശ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടര്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (എയര്‍പോര്‍ട്ട്) രവികുമാര്‍ സിങ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചു ലക്കുകെട്ട മിശ്ര എഴുപതുകാരിയായ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.
സ്ത്രീ എയര്‍ ഇന്ത്യയ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മിശ്ര ഒളിവിലായിരുന്നു. മിശ്ര ജോലി ചെയ്യുന്ന യുഎസ് കമ്പനി വെല്‍സ് ഫാര്‍ഗോ ഇയാളെ പുറത്താക്കിയിരുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു മിശ്ര.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Shankar Mishra arrested for urinating on female passenger


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !