കെട്ടിപ്പുണര്‍ന്ന് നഗരത്തിലൂടെ യുവതികളുടെ ബൈക്ക് യാത്ര; വീഡിയോ വൈറല്‍; അന്വേഷണവുമായി പൊലീസ്

0

ലക്‌നൗ:
മുഖാമുഖം കെട്ടിപ്പിടിച്ച് ബൈക്ക് യാത്ര നടത്തിയ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണ് മോട്ടോര്‍ വാഹനനിയമം ലംഘിച്ച് യുവതികള്‍ സ്‌കൂട്ടിയില്‍ സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ലക്‌നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

https://twitter.com/Siachaturvedi2?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1615527360421593088%7Ctwgr%5E16423783d75832f50f05b9e37d586649615212e3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2023%2Fjan%2F18%2Fyoungsters-seen-hugging-on-moving-scooty-police-probe-underway-168640.html

സ്‌കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോയില്‍ ഒരാളുടെ മുഖം മാത്രം വ്യക്തമായിരുന്നുള്ളു. അതിനാല്‍ സ്‌കൂട്ടിയില്‍ അസഭ്യമായ രീതിയില്‍ സഞ്ചരിച്ചിരുന്നത് യുവതിയും യുവാവുമാണെന്നായിരുന്നു പ്രചാരണം. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചതായി അഡീഷല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ശ്രീവാസ്തവ് പറഞ്ഞു.
Content Highlights:A young woman's bike ride through the city while hugging; Video Viral
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !