കോട്ടക്കൽ : 2023- 2024 സംസ്ഥാന ബജറ്റിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ 5 കോടി രൂപയുടെ പ്രവൃത്തിക്ക് ഫണ്ട് ലഭ്യമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിൽ നിന്നും ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ.എ ഇരുപത് പ്രധാന പദ്ധതികൾക്കായി ആവശ്യപ്പെട്ടത്
199 കോടി 5 ലക്ഷമായിരുന്നു.
ചേണ്ടി -കടന്നാമുട്ടി - ചൂനൂർ - ഇന്ത്യനൂർ റോഡ് (ഒളകരപ്പടി മുതൽ ചേണ്ടി വരെയുള്ള ഭാഗം ബി എം& ബി.സി ചെയ്ത് നവീകരിക്കൽ എന്ന പദ്ധതിക്കാണ് ബജറ്റിൽ തുക വകയിരുത്തിയത് . ആവശ്യപ്പെട്ട തുകയയായ 5 കോടിയുടെ ഇരുപത് ശതമാനമായ 1 കോടി രൂപയാണ് ഇപ്പോൾ നീക്കിവെച്ചിടുള്ളത്. ഇതിന്റെ അഞ്ച് മടങ്ങായി വർദ്ധിപ്പിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കണം. തുടർന്ന് സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചാണ് പ്രവൃത്തി നടപ്പിലാക്കുക.
നിയോജകമണ്ഡലത്തിൽ നിന്നും നൂറ് രൂപ മാത്രം ടോക്കൺ തുകയായി നീക്കിവെച്ച മറ്റു പ്രവൃത്തികൾ ; എം.എൽ.എ ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യപ്പെട്ട തുക ( ബ്രാക്കറ്റിൽ ചേർത്തത് 100 രൂപ ടോക്കൺ തുക )
മൂടാൽ കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരണം 25 കോടി (100 രൂപ)
പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം - മൂന്നാം ഘട്ടം ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകലും റോഡ് നിർമ്മാണവും 42 കോടി (100 രൂപ)
കുറ്റിപ്പുറം ഗവ.താലൂക്ക് ഹോസ്പിറ്റൽ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ പൂർത്തീകരണം 18 കോടി (100 രൂപ)
ലിങ്ക് പുക്കാട്ടിരി - റയിൽവേ സ്‌റ്റേഷൻ റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 10 കോടി , ( 100 രൂപ)
വെട്ടിച്ചിറ - ചേലക്കുത്ത് റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി (100 രൂപ)
രണ്ടത്താണി - ചേലക്കുത്ത് റോഡ് ബി.എം& ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി (100 രൂപ)
നെല്ലോളിപ്പറമ്പ് ചേങ്ങോട്ടൂർ കാട്ടുങ്ങച്ചോല റോഡ് - 4 കോടി (100 രൂപ)
മൂടാൽ - കാവുംപുറം - കാടാമ്പുഴ റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 10 കോടി (100 രൂപ)
കണ്ണംകുളം - കണ്ണങ്കടവ് - വായനശാല റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 12 കോടി (100 രൂപ)
കഞ്ഞിപ്പുര കാടാമ്പുഴ വട്ടപ്പറമ്പ് റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 4 കോടി (100 രൂപ)
കോട്ടൂർ - പത്തായകല്ല് -മരവട്ടം റോഡ് - 5 കോടി (100 രൂപ)
കാടാമ്പുഴ - പത്തായക്കല്ല് - ചെറുമാട്ടാൻകുഴി മയിലാടി റോഡ് (കാടാമ്പുഴ - മുനമ്പം റോഡ് ) 10 കോടി (100 രൂപ)
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം 15 കോടി (100 രൂപ)
കോട്ടക്കൽ കൃഷിഭവന് പുതിയ കെട്ടിടം 80 ലക്ഷം (100 രൂപ)
ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട നിർമ്മാണം 5 കോടി (100 രൂപ)
കോട്ടക്കൽ സബ് ട്രഷറി , വളാഞ്ചേരി സബ് ട്രഷറി എന്നിവക്ക് കെട്ടിടം 5 കോടി (100 രൂ )
എടയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം 5 കോടി (100 രൂപ)
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എടയൂർ, നടുവട്ടം, മാറാക്കര വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിട നിർമ്മാണം 2.25 കോടി (100 രൂപ)
ചെമ്പി -പരിതി റോഡ് ബി.എം& ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി (100 രൂപ)
എന്നിവക്കാണ് നൂറ് രൂപ ടോക്കൺ സംഖ്യ വെച്ചിട്ടുള്ളത്.
Content Highlights: State Budget; Requested from Kottakal constituency 199 crores and 5 lakhs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !