തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. 15ൽ അധികം പേർ മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
യുഎസ്ജിഎസ് ഡാറ്റ അനുസരിച്ച്, ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദഗി നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും വ്യാപ്തി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും, സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും വീഡിയോകളും സൂചിപ്പിക്കുന്നത് ഒന്നിലധികം ആളപായങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്.
ഭൂകമ്പത്തെ തുടർന്ന് ഒന്നിലധികം കെട്ടിടങ്ങൾ തകർന്നതായും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിറിയയിലെ ലെബനനിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. സിറിയയിലെ അലപ്പോയിലും ഹമാ നഗരത്തിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയയിലെ തുർക്കി അതിർത്തി പ്രദേശങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Content Highlights: Strong earthquake in Turkey: 7.8 on the Richter scale, many dead
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !