'അദാനി തകരാൻ പോകുകയാണ്'; വൈറലായി സഞ്ജീവ് ഭട്ടിന്റെ അഞ്ച് വര്‍ഷം മുമ്പത്തെ ട്വീറ്റ്

0
അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച നേരിടുമ്ബോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് മോദി വിമര്‍ശകനായ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ അഞ്ച് വര്‍ഷം മുമ്ബുള്ള ട്വീറ്റ്.  അദാനി എന്ന ടൈംബോംബ് പൊട്ടാന്‍ പോവുകയാണെന്നും തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂവെന്നുമാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത്. നിലവില്‍, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെ വിവിധ കേസുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ് സഞ്ജീവ് ഭട്ട്.  'എന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ -അദാനി ടൈംബോംബ് ടിക് ടിക് അടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദാനി എന്ന ടൈംബോംബ് പൊട്ടുമ്ബോള്‍, അത് നീരവ് മോദി ഉള്‍പ്പെടെയുള്ള തട്ടിപ്പുകാരെ നിസാര തെരുവുഗുണ്ടകളാക്കി മാറ്റും' -2018 ഫെബ്രുവരിയില്‍ സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. വന്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുള്‍പ്പെടെ നടത്തിയ തട്ടിപ്പിനെക്കാള്‍ ഏറെ വലുതാണ് അദാനിയുടെത് എന്നാണ് ഭട്ട് ചൂണ്ടിക്കാട്ടിയത്.  അതേസമയം, ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലെ ഓഹരികളെല്ലാം വന്‍ ഇടിവ് നേരിട്ടു. ഇതോടെ, ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ പലതും റേറ്റിങ് താഴ്ത്തുകയും അദാനിയുടെ ഓഹരികളില്‍ വായ്പ നല്‍കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. ഓഹരി വിലയില്‍ വന്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാറും അന്വേഷണത്തിന് ഒരുങ്ങുകയാണ്.

അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച നേരിടുമ്ബോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് മോദി വിമര്‍ശകനായ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ അഞ്ച് വര്‍ഷം മുമ്ബുള്ള ട്വീറ്റ്.

അദാനി എന്ന ടൈംബോംബ് പൊട്ടാന്‍ പോവുകയാണെന്നും തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂവെന്നുമാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത്. നിലവില്‍, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെ വിവിധ കേസുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ് സഞ്ജീവ് ഭട്ട്.


'എന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ -അദാനി ടൈംബോംബ് ടിക് ടിക് അടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദാനി എന്ന ടൈംബോംബ് പൊട്ടുമ്ബോള്‍, അത് നീരവ് മോദി ഉള്‍പ്പെടെയുള്ള തട്ടിപ്പുകാരെ നിസാര തെരുവുഗുണ്ടകളാക്കി മാറ്റും' -2018 ഫെബ്രുവരിയില്‍ സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. വന്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുള്‍പ്പെടെ നടത്തിയ തട്ടിപ്പിനെക്കാള്‍ ഏറെ വലുതാണ് അദാനിയുടെത് എന്നാണ് ഭട്ട് ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലെ ഓഹരികളെല്ലാം വന്‍ ഇടിവ് നേരിട്ടു. ഇതോടെ, ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ പലതും റേറ്റിങ് താഴ്ത്തുകയും അദാനിയുടെ ഓഹരികളില്‍ വായ്പ നല്‍കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. ഓഹരി വിലയില്‍ വന്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാറും അന്വേഷണത്തിന് ഒരുങ്ങുകയാണ്.
Content Highlights: 'Adani is about to collapse'; Sanjeev Bhatt's tweet from five years ago went viral
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !