കേരളത്തിലെത്തിയ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം സർവകാല റെക്കോർഡ്. 2022 ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോവിഡിന് മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നു. മുൻവർഷത്തേക്കാളും 2.63 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ നേടിയതെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ഏറ്റെടുക്കുന്ന നിർമ്മാണങ്ങൾക്ക് സമഗ്രമായ ഡിസൈൻ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി ടൂറിസം മന്ത്രി
ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ആറ് ജില്ലകൾ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു. പത്തനംതിട്ട , ഇടുക്കി ,വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സഞ്ചാരികൾ വന്നത് 2022 ലാണ്. 2022-ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. 40,48,679 പേരാണ് എറണാകുളം സന്ദർശിച്ചത്. തിരുവനന്തപുരം, ഇടുക്കി ,തൃശൂര്‍, വയനാട് എന്നീ ജില്ലകളും മുന്നിലുണ്ട്.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ഏറ്റെടുക്കുന്ന നിർമാണങ്ങൾക്ക് സമഗ്രമായ ഡിസൈൻ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. കാരവന്‍ ടൂറിസം, പൈതൃകം, സ്ത്രീസൗഹൃദം, നൈറ്റ് ടൂറിസം തുടങ്ങിയ വിപണന യോഗ്യമായ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ ടൂറിസം അംബാസഡര്‍മാരാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യമത്തിന്റെ ഭാഗമായി വയനാട്ടിലെ ഡ്രൈവർമാർക്കായി ശില്പശാല നടത്തിയതായും അദ്ദേഹം അറിയിച്ചു.
Content Highlights: All-time record in number of domestic tourists to Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !