മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്. ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോളജിന് സമപീം കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടിട്ടുണ്ട്. ഐഡി കാര്‍ഡ് ഉള്ളവരെ മാത്രമാണ് കോളജിന് അകത്തേക്ക് കയറ്റി വിടുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. റോഡില്‍ നിന്ന് തങ്ങളെ പൊലീസ് ഒരുകാരണവുമില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
നേരത്തെ, കൊച്ചിയിലും പാലക്കാടും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്ക് എതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Black dress and mask banned at Chief Minister's event; Four people are in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !