ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ കാര്‍ഡിന്റെ ഉപയോഗം ആവശ്യമാണ്.
ഉപഭോക്താവിന്റെ ആധികാരിക ബയോമെട്രിക് ഡാറ്റയും പ്രധാനപ്പെട്ട വ്യക്തിഗത ഡാറ്റയും ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യുഐഡിഎഐ പുതുതായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.
ഉപഭോക്താവിന്റെ ആധാര്‍ കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ നിങ്ങള്‍ യുഐഡിഎഐയുമായി ബന്ധപ്പെടണം. യുഐഡിഎഐയുടെ സഹായത്തോടെ, നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്ബര്‍, ചിത്രം, ഇമെയില്‍ വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാം.
നിലവില്‍ ആധാര്‍ കാര്‍ഡിലുള്ള ചിത്രം നമ്മളില്‍ പലരും ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ആധാര്‍ കാര്‍ഡിലേക്ക് പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍, ചുവടെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങള്‍ വായിക്കുക.
ആധാർ കാർഡ് ഫോട്ടോ മാറ്റുന്നതിനുള്ള നടപടികൾ:
- യുഐഡിഎഐ വെബ്സൈറ്റ് അതായത് uidai.gov.in സന്ദർശിക്കുക.
- ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമിൽ സമർപ്പിക്കുക.
- ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി ഫോം സമർപ്പിക്കുക.
- നിങ്ങളുടെ പുതിയ ചിത്രം നൽകാം.
- ജിഎസ്ടിക്കൊപ്പം 100 രൂപയും അടയ്‌ക്കേണ്ടി വരും.
- ഇതിനുശേഷം, നിങ്ങൾക്ക് ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പും ഒരു യുആർഎൻ നമ്പറും ലഭിക്കും.
- ഈ യുആർഎൻ ഉപയോഗിച്ച് നിങ്ങളുടെ ആധാർ കാർഡിന്റെ അപ്‌ഡേറ്റ് ട്രാക്ക് ചെയ്യാം.
Content Highlights: Change photo and information in Aadhaar card very easily
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !