കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ ലഹരിക്കെണിയിൽ കുടുക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കോഴിക്കോടാണ് ഒൻപതാം ക്ലാസുകാരിയെ ലഹരിക്കടത്തിനായി ഇയാൾ ഉപയോഗിച്ചത്. വർഷങ്ങളായി ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്.
ലഹരിക്കടത്തും കച്ചവടവും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്.
ADVERTISEMENT
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോൾ പിടികൂടിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചനകളുണ്ട്.
സംഭവത്തിൽ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരിയിടപാടുകൾ നടന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താൻ ഇപ്പോൾ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Drug trafficking using school girl; Neighbor arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !