സന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോണ്‍ മസ്ക്.
ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തെങ്കിലും കമ്ബനിയുടെ സിഇഒ ആയി തുടരാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്.
മുമ്ബ്, ആ റോള്‍ ഏറ്റെടുക്കാന്‍ മതിയായ 'വിഡ്ഢി'യെ കണ്ടെത്തുന്ന ദിവസം, താന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ എപ്പോള്‍ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്റെ വളര്‍ത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റര്‍ സിഇഒ ആയി പരിചയപ്പെടുത്തിയത്. തന്‍റെ നായയെ അഗര്‍വാളിനേക്കാള്‍ മികച്ച സിഇഒ എന്ന് വിളിച്ച് മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും അദ്ദേഹം പരിഹസിച്ചു.
കമ്ബനി ഏറ്റെടുത്ത ഉടന്‍ തന്നെ മസ്‌ക് ട്വിറ്ററിന്റെ ഉന്നത മാനേജ്‌മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്‌ഒ നെല്‍ സെഗാള്‍, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉള്‍പ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബര്‍ 21 ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.കമ്ബനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് പോലും നടത്തി.
എന്നാല്‍ സര്‍വേ ഫലം അദ്ദേഹത്തിന്റെ പുറത്താകലിന് അനുകൂലമായിരുന്നു. മസ്‌ക് ചുമതലയേറ്റ ശേഷം ട്വിറ്ററില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രതിമാസം 900 രൂപയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാന്‍ അദ്ദേഹം സമാരംഭിച്ചു. കൂടാതെവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മസ്‌ക് സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള ഉപയോക്താക്കള്‍ പുതിയ മാറ്റങ്ങളില്‍ തൃപ്തരല്ല.
Content Highlights: Elon Musk put his 'own dog' in the new Twitter CEO chair
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !