മധുര റെയിൽവെ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് അടുത്ത ദിവസങ്ങളിൽ ചില ട്രെയിനുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. തിരുച്ചെന്തൂർ-പാലക്കാട് എക്‌സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്- തിരുച്ചെന്തൂർ എക്‌സ്‌പ്രെസ് പൂർണമായി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്- തിരുച്ചെന്തൂർ എക്സ്പ്രെസ് ദിണ്ടിഗലിനും തിരുച്ചെന്തൂറിനും ഇടയിലാണ് റദ്ദാക്കിയിട്ടുള്ളത്.
തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് ആറ്, ഏഴ് തീയതികളിൽ കുടൈ നഗറിലും മധുരയ്ക്കുമിടയിൽ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്‌സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയ്‌ക്കും കുടൈ നഗറിനുമിടയിൽ റദ്ദാക്കി. ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയിൽ നിന്നും പുറപ്പടേണ്ട ട്രെയിൽ കുടൈ നഗറിൽ നിന്നാകും തിരിക്കുക. ഗുരുവായൂർ എഗ്മോർ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയും വിരുദനഗർ, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂർ വഴി തിരിച്ചുവിടും. മാനധുരൈയിൽ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: For the attention of passengers, several trains have been cancelled
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !