ഡല്‍ഹി: ആദായ നികുതി വകുപ്പിന്‍്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തില്‍. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്.
എന്നാല്‍ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നല്‍കിയിട്ടില്ല.
പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ചില ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാനാണ് ഇന്നും നിര്‍ദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ ദില്ലി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടി
Content Highlights: Income tax audits at BBC offices continue
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !