ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനോടുവിലാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാലു കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യൂണിടാക് എം ഡി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. സ്വപ്ന, സന്തോഷ് ഈപ്പൻ, യു വി ജോസ് എന്നിവരുടെ മൊഴി ശിവശങ്കറിനെതിരായിരുന്നു. യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്നയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴി.
അടുത്തിടെയാണ് കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കര്‍ വിരമിച്ചത്. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. അന്ന് ഹാജരാകാതിരുന്ന ശിവശങ്കര്‍ പിന്നീട് തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Life Mission bribery case; M Sivashankar arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !