കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ ഒ .പി കുഞ്ഞി മുഹമ്മദ് (മുസ്‌ലിം ലീഗ് ) എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫിലെ ധാരണ പ്രകാരം ഉമറലി കരേക്കാട് രാജി വെച്ച ഒഴിവിലേക്കാണ് ഒ.പി.കുഞ്ഞിമുഹമ്മദിനെ തെരെഞ്ഞെടുക്കപ്പെട്ടത്. 16-ാം വാർഡ് എ.സി നിരപ്പിലെ മെമ്പറായ ഒ.പി കുഞ്ഞി മുഹമ്മദ് നിലവിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ 813 വോട്ടിന്റെ ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന തെരെഞ്ഞെടുപ്പ് വരണാധികാരി എം.എസ്. മനോജ് കുമാർ നിയന്ത്രിച്ചു.
തുടർന്ന് നടന്ന അനുമോദനച്ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി. മധുസൂദനൻ, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, വി.കെ ഷഫീഖ് മാസ്റ്റർ, അബു ഹാജി കാലൊടി, ഒ.കെ. സുബൈർ, കെ.പി.സുരേന്ദ്രൻ , എ.പി.അബ്ദു , അബൂബക്കർ തുറക്കൽ, കുഞ്ഞാപ്പ ഹാജി മാട്ടിൽ, കുഞ്ഞാവ ഹാജി മണ്ണാർത്തൊടി ,പി.വി. നാസി ബുദ്ദീൻ, ടി.പി.കുഞ്ഞുട്ടി ഹാജി ഉസ്മാൻ കല്ലൻ, എം.അഹമ്മദ് മാസ്റ്റർ, ടി.പി. സജ്ന ടീച്ചർ, ഉമറലി കരേക്കാട്, കെ.പി. ഷരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത് , നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, മുസ്തഫ തടത്തിൽ, എ.പി ജാഫർ അലി, ജുനൈദ് പാമ്പലത്ത്, ജാസിർ പതിയിൽ , മുഹമ്മദലി പള്ളിമാലിൽ, എന്നിവർ പ്രസംഗിച്ചു.
Content Highlights: Marakara Gram PanchayatOP Kunhi Muhammad was elected as Vice President unopposed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !