കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത്.
ഇ കെ നായനാര്‍, കെ കരുണാകരന്‍, സി അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
സംസ്ഥാനത്തു തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡ് പിണറായിക്കാണ്. സി അച്യുതമേനോനെ (2,364 ദിവസം) 2022 നവംബര്‍ 14നാണ് പിണറായി മറികടന്നത്. അച്യുതമേനോന്‍ ഒരു മന്ത്രിസഭാകാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടു മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്.
തുടര്‍ച്ചയായി രണ്ടു മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രം. ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).
Content Highlights: Oommen surpasses Chandy; Pinarayi's fourth position as Chief Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !