ട്രാൻസ്മെൻ സഹദ് പ്രസവിച്ചു; ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും

0
Transmen gave birth to Sahad; Sahad and Zia become the first trans parents
കോഴിക്കോട്:
ട്രാൻസ്മെൻ സഹദ് പ്രസവിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.  പൈലറ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

സഹദിന്റെ പങ്കാളിയായ സിയ പവൽ ആശുപത്രിയിൽ ഒപ്പമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെ ഇരുവരും ഇന്ത്യയിലെ ട്രാൻസ് ​ജെൻഡർ സമൂഹത്തിലെ ആദ്യ​ മാതാപിതാക്കളായി.

ട്രാൻസ്മെൻ സഹദ് പ്രസവിച്ചു; ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും

ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു.

എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ.

പോസ്റ്റിന്റെ പൂർണ രൂപം :
‘കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് . Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്? ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും.
A healthy baby is born. not a baby girl or baby boy… after all who are we to assume their gender. let them grow and explore their identtiy..’

Content Highlights: Transmen gave birth to Sahad; Sahad and Zia become the first trans parents
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !