സൗത്ത് ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റ പുലികള്‍ ഇന്ത്യയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവയെ മധ്യപ്രദേശിലെ ഗ്വാളിയോറിയില്‍ എത്തിച്ചത്. ഇവയെ ഉടന്‍ കുനോയി ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും.
ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് പുലി സംഘത്തിലുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ വരുത്തിയത്.
ചീറ്റകളെ പാര്‍പ്പിക്കാനായി പത്ത് വലിയ ക്വാറന്റൈന്‍ സെല്ലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വെളിനാടുകളില്‍ നിന്ന് മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ 30 ദിവസം ക്വാറന്റൈനില്‍ താമസിപ്പിച്ച ശേഷം മാത്രമേ പുറത്തു വിടാന്‍ പാടുള്ളു എന്നാണ് നിയമം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. ഇവയെ ഇതുവരെ കാട്ടിലേക്ക് തുറന്നുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ:
For the first time in history, South Africa will be translocating 12 cheetahs to India as part of an initiative to expand the cheetah meta-population & to reintroduce the mammals in the country.#SACheetahstoIndia pic.twitter.com/HvKpEHUDBa
— Environmentza (@environmentza) February 17, 2023
Content Highlights: Twelve more cheetahs arrived from South Africa
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !