അബുദാബി: റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം. ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്.
അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതുമാപ്പ്. യുഎഇ ഭരണാധികാരികളെ സംബന്ധിച്ച് ഇത് അസാധാരണ നടപടിയല്ല.
ദേശീയ ദിനം, റംസാന്‍ എന്നിവയോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം നല്‍കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തില്‍ 1530 തടവുകാരെയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി കൊണ്ടായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി.
Content Highlights: Ramzan: 1025 prisoners released from prison in UAE
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !