വളാഞ്ചേരി നഗരസഭയുടെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തു. വിതരണോൽഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
അപേക്ഷ ലഭിച്ചവരിൽ നിന്നും ഗുണഭോക്തർ വിഹിതം അടവാക്കിയവർക്കാണ് വിതരണം ചെയ്യുന്നത്. റിംഗ് ക്മ്പോസ്റ്റിന് 370 രൂപയും, ബയോഗ്യാസ് പ്ലാന്റിന് 8500 രൂപയുമാണ് ഗുണഭോക്തർ വിഹിതം അടക്കേണ്ടത്. മുൻ വർഷങ്ങളിലെ പദ്ധതി പ്രകാരം 5000 ത്തോളം വീടുകളിലേക്ക് റിംഗ് കമ്പോസ്റ്റ്, ബയോ ഗ്യാസ് പ്ലാന്റ്,ബയോ കമ്പോസ്റ്റ് ബിൻ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. മെൻസ്ട്രൽ കപ്പ് വിതരണോൽഘാടനം വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് നിർവഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ഷൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷൈലജ കെ.വി, സുബിത രാജൻ, നൂർജഹാൻ എൻ, തസ്ലീമ നദീർ, ഷാഹിന റസാഖ്, ഹസീന വി, ബദരിയ്യ ടീച്ചർ, വീരാൻ കുട്ടി പറശ്ശേരി, ഉണ്ണികൃഷ്ണൻ കെ.വി , നൗഷാദ് നാലകത്ത്,അഭിലാഷ് ടി, സാജിത ടീച്ചർ ഷൈലജ പി.പി. നഗരസഭ സെക്രട്ടറി ബി.ഷമീർ മുഹമ്മദ്, പത്മിനി, സി.ഡി.എസ് ചെയർ പേഴ്സൺ ഷൈനി തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Biogas plant, Valanchery municipality distributed ring compost.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !