എടയൂർ | പായൽ മൂടിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും ഉപയോഗ യോഗ്യമല്ലാതായി മാറിയ എടയൂർ പഞ്ചായത്തിലെ ഒടുങ്ങാട്ടുക്കുളം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) എടയൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
കുളിക്കുന്നതിനും നീന്തൽ പരിശീലനത്തിനും മറ്റുമായി ദൂരദിക്കുകളിൽ നിന്ന് പോലും നൂറുകണക്കിന് ആളുകളാണ് ഒടുങ്ങാട്ട് കുളത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് കുളത്തിൽ നിറയെ മാലിന്യം നിറഞ്ഞതിനാൽ ഇറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പഞ്ചായത്തിൻ്റെ പദ്ധതി വിഹിതവും മറ്റും പ്രയോജനപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഒടുങ്ങാട്ടുകുളം നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എടയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സി.പി.ഐ (എം)ലോക്കൽ സെക്രട്ടറി പി.എം.മോഹനൻ മാസ്റ്റർ നിവേദനം നൽകി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ്, മെമ്പർ കെ.വിശ്വനാഥൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.നാരായണൻ, ബിജു തുടങ്ങിയവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
Content Highlights: The deplorable condition of Etayur Odungat pond should be resolved - CPI(M) Local Committee
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !