Trending Topic: Latest

വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി

0

ന്യൂഡല്‍ഹി:
വിചാരണ പൂര്‍ത്തിയായെങ്കില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി.

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ചോദ്യം. ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണയില്‍ അന്തിമ വാദം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ മദനി ബംഗലൂരുവില്‍ തുടരേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ചു.

വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നേക്കുമെന്ന് വാദത്തിനിടെ കോടതി സൂചിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും അവിടെ കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: If the trial is over, should Madani be allowed to go to Kerala?
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !