![]() |
പ്രതീകാത്മക ചിത്രം |
പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചില പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ്, എസ്‌എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. പ്ലാന്‍ പരീക്ഷിക്കുന്നതിന് ടെലികോം കമ്ബനി കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയല്‍ ലഭ്യമാക്കും. കമ്ബനി നല്‍കിയ വിശദാംശങ്ങള്‍ അനുസരിച്ച് മാര്‍ച്ച് 22 മുതല്‍ പുതിയ ജിയോ പ്ലസ് പ്ലാനുകള്‍ ലഭ്യമാകും.
70000 70000 എന്ന നമ്ബറില്‍ ഒരു മിസ്‌ഡ് കോള്‍ നല്‍കിയാല്‍ മതി. സിം വീട്ടിലെത്താന്‍. വാട്ട്‌സ്‌ആപ്പില്‍ വരുന്ന മെസെജിന് റിപ്ലെ നല്കുക. സെക്യൂരിറ്റി ഡെപ്പോസിറ്റ് എഴുതിത്തള്ളുന്നതിനായി ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ പോസ്റ്റ്‌പെയ്ഡ് സിമ്മിനായി ആളുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി ഓപ്ഷനും സെലക്‌ട് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരാള്‍ക്ക് മൂന്ന് ഫാമിലി സിമ്മുകള്‍ കൂടി വാങ്ങാനാകും. ആക്ടിവേഷന്‍ സമയത്ത് ഒരു സിമ്മിന് 99 രൂപ നല്‍കേണ്ടിവരും.
മാസ്റ്റര്‍ ഫാമിലി സിം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍, മൈജിയോ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് മൂന്ന് കുടുംബാംഗങ്ങളെ ലിങ്ക് ചെയ്യാനാകും. 399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും എസ്‌എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാര്‍ജും ഈടാക്കുന്നുണ്ട്. 699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും ഉപയോഗിക്കാം. ആളുകള്‍ക്ക് 100 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസും എസ്‌എംഎസും ഇതിനു പിന്നാലെ ലഭിക്കും.
ഓരോ പ്ലാനിലും ഒരാള്‍ക്ക് മൂന്ന് അംഗങ്ങളെ വരെ ചേര്‍ക്കാം. രണ്ട് പ്ലാനുകളുടെയും സൗജന്യ ട്രയല്‍ ലഭ്യമാണ്. രണ്ടാമത്തെ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 875 രൂപയാണ്.299 രൂപയുടെ ജിയോ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 30 ജിബി മൊത്തം ഡാറ്റ, അണ്‍ലിമിറ്റഡ് എസ്‌എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയുണ്ട്. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. ഈ പാക്കില്‍ സൗജന്യ ട്രയല്‍ സ്കീമൊന്നുമില്ല.
599 രൂപയുടെ ജിയോ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും എസ്‌എംഎസ് ആനുകൂല്യങ്ങളും ഇതില്‍ ലഭ്യമാകും. ഇത് ഒരു മാസത്തെ സൗജന്യ ട്രയലിനായി ലഭ്യമാണ്. ഈ പാക്കിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 750 രൂപയാണ്.ജിയോ പ്രീപെയ്ഡ് ഉപയോക്താവിന് സിം മാറ്റാതെ തന്നെ പോസ്റ്റ്പെയ്ഡ് സൗജന്യ ട്രയലിലേക്ക് അപ്ഗ്രേഡ് ചെയ്യാം.
Content Highlights: Jio has introduced attractive family plans
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !