കുറ്റിപ്പുറം സൗത്ത് എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയപ് സമ്മേളനവും മാർച്ച് 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുപ്പത്തിയാറ് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിവാകരൻ മാസ്റ്റർക്കുള്ള യാത്രയപ്പും ഇതോടനുബന്ധിച്ച് നടക്കും.
നാളെ രാവിലെ 10 മണി മുതൽ 4 മണി വരെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ "കുഞ്ഞിളം കാറ്റ് " കലാപ്രകടനങ്ങളോടെ പരിപാടികൾ ആരംഭിക്കും.
തുടർന്ന് 4 മണിക്ക് വിളംബര ജാഥയും മെഗാ ഒപ്പനയും നടക്കും.. വൈകീട്ട് നടക്കുന്ന യാത്രയപ് സമ്മേളന ഉദ്ഘാടനം കുറ്റിപുറം പഞ്ചായത്ത് പ്രസിഡണ്ട് റിജിത നിർവ്വഹിക്കും.
നൂറാം വാർഷികാരംഭ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ആലങ്കോട് ലീലാകൃഷണൻ നിർവ്വഹിക്കും.രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.19 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സിനിമ - സീരിയൽ താരം രശ്മി സോമൻ നിർവ്വഹിക്കും.
നിളയുടെ തീരത്തു 100 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കുറ്റിപ്പുറം സൗത്ത് എ എൽ പി സ്കൂൾ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനും സാമൂഹിക ഉന്നതിക്കും മുൻതൂക്കം നൽകുന്ന കുറ്റിപ്പുറത്തെ ഒരു കലാകേഷേത്രമാണന്നും ഭാരവാഹികൾ പറഞ്ഞു.
1924 ൽ രൂപീകൃതമാകുമ്പോൾ ഓത്തു പള്ളിയോട് കൂടിയാണ് ആരംഭിച്ച സ്കൂൾ എ എം എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു പ്രവർത്തിക്കുയും പ്രദേശത്തെ അനേകം യുവതി യുവാക്കളുടെ ജീവിത യാത്രയിൽ ഒരു നല്ല വഴികാട്ടിയും കൂടിയാണന്നും പ്രദേശത്തെ പൗര പ്രമുഖരുടെയും നാട്ടുകാരുടെയും മാറിവന്ന അധ്യാപകരുടെയും പ്രയത്ന ഫലമായി സ്കൂൾ അനുസ്യൂതം വളർന്നു കൊണ്ടിരിക്കുകയാണന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
2018ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചത് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്നതാണന്നും അധികൃതർ പറഞ്ഞു
താവം ഗ്രാമവേദി കണ്ണൂർ അവതരിപിക്കുന്ന നാട്ടറിവ് പാട്ടുകൾ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും
വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ സി മൊയ്തീൻകുട്ടി,കൺവീനർ ആസാദ് ആലുക്കൽ,സ്വാഗതസംഘം ചെയർമാൻ എ കെ റഷീദ്,കൺവീനർ മനോജ് മാസ്റ്റർ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ പി അസീസ്,സ്കൂൾ മാനേജർ എസ്.വി സതീദേവി,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Content Highlights: Kuttipuram South School is celebrating its 100th anniversary... Celebrations will begin tomorrow.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !