ഐഎസ്‌എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത.
മത്സരം തടസപ്പെടുത്തിയതിന് ഇവാന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രത്യേകം നോട്ടീസ് നല്‍കിയതായി പ്രമുഖ കായിക ലേഖകനായ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം നേരത്തെ എഐഎഫ്‌എഫിന്‍റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകനെതിരേയും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കര്‍ശന നടപടികളിലേക്ക് കടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബ്ലാസ്റ്റേഴ്‌സിനെതിരെ പിഴ ചുമത്തുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവാന്‍ വുകോമനോവിച്ചിനെ വിലക്കുമോ എന്ന ആശങ്ക സജീവമാണ്. നോട്ടീസിനോട് ഇവാന്‍റെ പ്രതികരണം അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഓരോ നിമിഷവും അപ്ഡേറ്റായി ഇരിക്കൂ: Click Here..
Content Highlights: Possible action against Ivan Vukomanovic; AIFF issued notice
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !