ഷാരൂഖ് ചിത്രം പഠാൻ ഒടിടിയിലേക്ക്; ആമസോൺ പ്രൈമിൽ

0

തീയേറ്ററുകളെ ത്രസിപ്പിച്ച് ബോളിവുഡിനെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച ഷാരൂഖ് ചിത്രം പഠാൻ ഒടിടിയിലേക്ക്. ചിത്രം ഈ മാസം തന്നെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 22 ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല . സിനിമയുടെ തിയേറ്റര്‍ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ സീനുകളും ഒടിടിയിലുണ്ടാകുമെന്നും സൂചനയുണ്ട് .

സിനിമയിലെ ഗാനരംഗത്തിന്റെ പേരിലുണ്ടായ വിവാദത്തെ തുടർന്ന് രണ്ട് തവണ സെന്‍സര്‍ ചെയ്താണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഏതാനും രംഗങ്ങൾ സെൻസറിങ്ങിൽ മാറ്റിയിരുന്നു. ഈ മാറ്റങ്ങൾ കൂടാതെയുള്ള പതിപ്പാകും ഒടിടിയിലെത്തുക.

നാല് വര്‍ഷത്തിന് ശേഷം തീയേറ്ററില്‍ എത്തിയ ഷാരൂഖ് ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ലോകത്താകമാനമുള്ള തീയേറ്ററുകളിൽ നിന്ന് ചിത്രം 1000 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുണ്ട്.

ഓരോ നിമിഷവും അപ്ഡേറ്റായി ഇരിക്കൂ: Click Here..
Content Highlights: Shahrukh film Pathan to OTT; Release date announced
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !