തിരൂരില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ അബ്ദുള്‍ ഗഫൂര്‍ ആണ് വിജിലന്‍സ് പിടിയിലായത്. ദീര്‍ഘകാലമായി അദ്ദേഹം പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് പ്രൊഫസർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ല.
ഡോ എ അബ്ദുള്‍ ഗഫൂര്‍ താനാളൂര്‍ കെ പുരം സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് സംഘം മലപ്പുറം ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി ഫിറോസ് എം ഷെഫീക്ക്, ഡോക്ടര്‍ ന്യൂന, എസ് ഐ ശ്രീനിവാസന്‍, സുബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതിന് ശേഷം തുടര്‍ നടപടി ഉണ്ടാവുമെന്ന് മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി അറിയിച്ചു.
Content Highlights: Medical college doctor caught in vigilance during private practice
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !