കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കൂകിവിളിച്ച് വിദ്യാര്‍ഥികള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൂകി വിളിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശത്തിനിടെയാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. കൂവല്‍ വകവയ്ക്കാതെ മന്ത്രി പ്രസംഗം തുടര്‍ന്നു.
വിദ്യാര്‍ഥികള്‍ ജോലിക്ക് വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് താന്‍ എതിരല്ല. പക്ഷേ, സര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തിലെ മൂന്നില്‍ രണ്ട് യുവാക്കള്‍ ജോലി തേടി പുറത്തുപോവുകയാണെന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി ഗംഭീരമാക്കാന്‍ വിദ്യാര്‍ഥികളുടെയും സര്‍വകലാശാലകളുടെയും മികച്ച സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Students shouted at V Muraleedharan's speech
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !