തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ ഉയർത്തുന്നത് മറ്റ് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇതേത്തുടർന്നാണ് ഉത്തരവ്.
ബാലാവകാശ കമ്മിഷൻ ചെയർപഴ്‌സൻ കെ വി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, പി പി ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി.
Content Highlights: No billboards and advertisements with children's photos; Ban Child Rights Commission
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !