ആർക്കും ആരും പാരയല്ല.. ഓരോ മനുഷ്യനും അവസരങ്ങളുണ്ട്.. പഴയ കാല യൂത്ത് ലീഗ് സഹപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് ഡോ.കെ .ടി.ജലീൽ

0

ആരും ആർക്കും പാരയല്ലന്നും എത്രക്കോടി മനുഷ്യരുണ്ടോ അത്രക്കോടി അവസരങ്ങളുണ്ടന്നും മറ്റൊരാൾ തൻ്റെ സാധ്യതകൾ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങൾ മെനഞ്ഞ് ആരും ആരെയും പുറന്തള്ളരുതെന്നും  നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം പിഴക്കുമെന്നും ഡോ.കെ .ടി.ജലീൽ എം.എൽ.എ  എഫ് .ബി.പോസ്റ്റിൽ കുറിച്ചു.

എഫ് ബി പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ....

ഞാൻ മുസ്ലിംയൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്ന സി.എച്ച് റഷീദും സി.പി സൈതലവിയും മുസ്ലിംലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായതിൽ സന്തോഷം. എൻ ഷംസുദ്ദീനും കെ.എം ഷാജിയും പി.എം സാദിഖലിയും സെക്രട്ടറിമാരായതും ആഹ്ളാദകരം. 
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.ഐ എമ്മിൻ്റെ നേതൃത്വത്തിൽ സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർ നയിച്ച ഡോ: ബിജുവും സുജാതയും സ്വരാജും ജൈക്കും ഞാനും അംഗങ്ങളായ ജനകീയ പ്രതിരോധ ജാഥ 27 ദിവസത്തെ പ്രയാണ ശേഷം തലസ്ഥാനത്ത് സമാപിക്കുന്ന ദിവസം തന്നെയാണ് എൻ്റെ സുഹൃത്തുക്കൾ ലീഗ് ഭാരവാഹിത്വത്തിലെത്തുന്നത്. അത് കേവലം യാദൃശ്ചികതയായി കാണാനാവില്ല. സുവ്യക്തമായൊരു ചരിത്ര സ്മരണയാണ്. 
ലോകത്ത് ആരും ആർക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാൾ തൻ്റെ സാദ്ധ്യതകൾ ഇല്ലാതാക്കുമെന്ന് ഭയന്ന് കുതന്ത്രങ്ങൾ മെനഞ്ഞ് അരും ആരെയും പുറം തള്ളേണ്ട. നമ്മുടെ കണക്കു കൂട്ടൽ പിഴക്കും. 
എൻ്റെ പഴയ സഹപ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ.

https://www.facebook.com/100044161883012/posts/pfbid0Ueyix36Zogyg3pd1icPmv8xVuGF2fBsrH6uBkazEYSyTACri3vyAdbLvB2jquUeHl/?mibextid=Nif5oz


Content Highlights: No one is equal.. Every man has opportunities.. Dr. K. T. Jalil saluted his old youth league colleagues.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !