![]() |
പ്രതീകാത്മക ചിത്രം |
ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. 2030 ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പദ്ധതി.
ആറ് കോടി രൂപയായിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഒരാള്‍ മുടക്കേണ്ടി വരിക.
ഇന്ത്യയുടെ സ്വന്തം സ്പേസ് ടൂറിസം മൊഡ്യൂളിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഒരു സഞ്ചാരിക്ക് ആറ് കോടി രൂപയായിരിക്കും ഏകദേശ ടിക്കറ്റ് നിരക്കെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. അതേസമയം, ബഹിരാകാശത്ത് എത്രത്തോളം ദൂരം ഇന്ത്യയുടെ ബഹിരാകാശപേടകം സഞ്ചരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിനോദ സഞ്ചാരികള്‍ക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റായിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബഹിരാകാശ വിനോദസഞ്ചാരത്തെ സംബന്ധിച്ച് ഐ.എസ്.ആര്‍.ഒ പഠനം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.
Content Highlights: Now let's travel to space; ISRO to provide opportunity
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !