ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.
26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകള്‍ ഉയരുന്ന പട്ടികയില്‍ കേരളം ഒന്നാമതാണ്. 1500 പേര്‍ക്കാണ് ശനിയാഴ്ച കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കാന്‍ ആരംഭിച്ചത് ഫെബ്രുവരി പകുതി മുതലാണ്. ഇതേ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
എല്ലാ ആശുപത്രികളും ഓക്സിജന്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ആവശ്യ വസ്തുക്കള്‍ കരുതണം. പത്തുലക്ഷം പേര്‍ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ തോതില്‍ പല സംസ്ഥാനങ്ങളിലും ടെസ്റ്റുകള്‍ നടക്കുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നിലവില്‍ ഇന്‍ഫ്ളുവന്‍സ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഫ്ളുവന്‍സ വൈറസ് കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായതിനാല്‍ രോഗ നിര്‍ണയത്തിലെത്തുന്നതില്‍ ഡോക്ടര്‍മാര്‍ ആശയക്കുഴപ്പതിതിലെത്തുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആള്‍ക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ഒഴിവാക്കണം, ആശുപത്രി പരിസരങ്ങളില്‍ ആശുപത്രി അധികൃതരും മറ്റ് രോഗികളും മാസ്ക് ധരിക്കണം, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ ടെസ്റ്റ് നടത്തണം. സമ്ബര്‍ക്കം പരാമാവധി ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്
Content Highlights: The number of people infected with Kovid is increasing; Union Ministry of Health with guidelines
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !