കോഴിക്കോട്: കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങൾ അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ശഅബാന്‍ 30 പൂര്‍ത്തിയായി വ്രതമാരംഭിക്കും. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്.
Content Highlights: Saw the month birth; Ramzan fasting will start tomorrow in the state
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !