ആലപ്പുഴ: പുറക്കാട്ട് മകന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് നിധിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ പിന്നാലെ ഇന്ദുലേഖ കുഴഞ്ഞുവീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 11.15ഓടെ ഇന്ദുലേഖ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച നിധിന്‍. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Content Highlights: The son committed suicide at home and the mother died of a heart attack after learning about it
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !