കുവൈത്ത്: ബോട്ടപകടത്തിൽ കുവൈത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിന് ഇടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട സ്വദേശി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. അപകടം സംഭവിച്ചപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
ഖൈറാൻ റിസോർട്ട് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ജോസഫ് ആറ് മാസം മുമ്പാണ് വിവാഹിതായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാൻ ഇരിക്കെയാണ് അപകടത്തിൽ ജോസഫ് മരിച്ചത്.
Content Highlights: Two Malayalees died in small boat sinking in Kuwait
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !