വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; വട്ടം കറക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്

0

അത്മഹത്യ ഭീഷണി  മുഴക്കി വീടിനു മുകളിൽ കയറിയ ആളെ താഴെയിറക്കി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി വളാഞ്ചേരി പോലീസ്.

നിരവധി കേസുകളിൽ പ്രതിയായ  ഇരിബിളിയം പുറമണ്ണൂർ സ്വദേശി  പാറക്കുഴിയിൽ വീട്ടിൽ മുല്ലമൊട്ട്  എന്ന് വിളിക്കുന്ന സൈതലവിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
 
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൈതലവിയുടെ ഭാര്യയെയും,കുട്ടികളെയും സ്ഥിരമായി ലഹരി ഉപയോഗിച്ച് ഇയാൾ മർദ്ദിക്കുന്നു എന്ന പരാതി ലഭിച്ചിരുന്നു

ഇതേ തുടർന്ന് സൈതലവിയെ അറസ്റ്റ് ചെയ്യുന്നതിനായി  വളാഞ്ചേരി പോലീസ് പുറമണ്ണൂരിലുള്ള ഇയാളുടെ വീട്ടിൽ  എത്തിയ സമയത്ത് ഇയാൾ പോലീസിനെ വെട്ടിച്ച് പുരപുറത്ത് കയറി ആത്മഹത്യ ഭീക്ഷണി മുഴക്കുകയും അസഭ്യവർഷം ചൊരിയുകയുമായിരുന്നു.

തുടർന്ന് പോലീസും ഫയർ ഫോഴ്‌സും ചേർന്ന് സാഹസികമായി വീടിനു മുകളിൽ കയറി ഇയാളെ താഴെ ഇറക്കി തിരൂർ കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും  കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.. വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്ത്, അസീസ്, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഗിരീഷ്, ഷെഫീഖ്, മനു, റജീഷ്, റഷീദ്, ആൻസൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്..
Content Highlights:Valancherry police arrested the young man who climbed on top of the house and threatened to commit suicide.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !