തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാര്‍ഡ് ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുണ്ടെങ്കില്‍ ഈ മാസം 30നു മുന്‍പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണു പ്രചാരണം.
ഇപ്രകാരം ഒരു നടപടിയും ആലോചനയില്‍ ഇല്ലെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: White cards will be canceled if ration is not purchased'; Minister with explanation