സൗദി: വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. മലയാളി കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ ആണ് അപകടത്തിൽ മരിച്ചത്. 23 വയസായിരുന്നു. വിസിറ്റ് വിസ പുതുക്കാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഫസ്ന ജോര്‍ദാനിലേക്ക് പോയപ്പോൾ ആണ് കാർ അപകടത്തിൽ പെടുന്നത്. വിസ പുതുക്കി സൗദിയിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
Content Highlights: A woman who arrived in Saudi Arabia on a visit visa died in a car accident
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.