സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. രണ്ട് ദിവസമായി മാറാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.
ഏപ്രില്‍ 6 മുതല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ട്. മൂന്ന് തവണയായി 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44320 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4610 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Content Highlights: Gold prices followed by a decline; 320 decreased today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !