കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ വളാഞ്ചേരി, കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പ് കെട്ടിടത്തിന്റെയും ഉദ്ഘാടനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഏപ്രിൽ 8 ന്ശനിയാഴ്ച നിര്‍വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.
ജില്ലയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി ഭാഗങ്ങളും തീരപ്രദേശങ്ങളും ഡിവിഷന്‍ ആസ്ഥാനമായ കളക്ട്രേറ്റില്‍ നിന്നും അകലെയാണെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് പുതിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് കഞ്ഞിപ്പുരയില്‍ ആരംഭിക്കുന്നത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പരിധിയിലാണ് മലപ്പുറം റവന്യൂ ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളും വരുന്നത്.
Content Highlights:Forest Department is coming up with a Section Forest Office in Valancherry.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !