തൃശൂര്‍: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്ററിന്റെ തലേദിവസം ബെവ്‌കോ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടായി.
നെടുമ്പാശേരിയാണ് രണ്ടാമത്. 59.12 ലക്ഷത്തിന്റ മദ്യവില്‍പ്പനയാണ് നടന്നത്. ഇരിങ്ങാലക്കുട 58.28 ലക്ഷം, തിരുവമ്പാടി 57.30 ലക്ഷം, കോതമംഗലം 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവില്‍പനയുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനവുണ്ടായി.
Content Highlights: 87 crore worth of liquor sold on Easter eve; Chalakudy is the first

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !