കോയമ്പത്തൂരിൽ നിന്നും നിന്നും വളാഞ്ചേരിയിലേക്ക് വിതരണത്തിനായി ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന ഇരുപത്തേഴര ലക്ഷം രൂപയുടെ രേഖകൾ ഇല്ലാത്ത പണവുമായി വന്ന സ്തീയുൾപ്പെടെ മൂന്ന് പേരെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
വളാഞ്ചേരി വൈക്കത്തൂർ ത്രിമൂർത്തി നിവാസിൽ താമസിക്കുന്ന ദത്ത സേട്ട് (54 വയസ്), വളാഞ്ചേരി മൂച്ചിക്കൽ സ്വദേശി കളപ്പാട്ടിൽ നിസാർ (36 വയസ്സ്)
എന്നിവരെയും ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെയുമാണ് വളാഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും സംഘവും വെള്ളിയാഴ്ച രാവിലെ വലിയകുന്ന് കൊടുമുടിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
നടപടിക്രമങ്ങൾക്കു ശേഷം പണം കോടതിയിൽ ഹാജരാക്കി. എസ് ഐ അസീസ്, സി പി ഒ ദീപു,ഗിരീഷ്, സഫ്‌വാൻ
എ.എസ്.ഐ അൻവർ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പി ബിജുവിൻ്റെ നിർദ്ദേശപ്രകാരമാണ് പണം പിടികൂടിയത്
Content Highlights: Attempt to smuggle pipe money by hiding it in the body..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !