വളർന്നുവരുന്ന യുവ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റിവ് ഫിലിം ലാബ് (CFL) ഒരുക്കുന്ന പ്രഥമ ബ്ലൂ റെയിൻ പെയിൻ്റ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 29 30 തിയ്യതികളിൽ എടപ്പാളും കുറ്റിപ്പുറത്തുമായി നടക്കുമെന്ന് ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിച്ച ഷോർട് ഫിലിമുകളിൽ നിന്ന് തെരെഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം ഏപ്രിൽ 29 ന് എടപ്പാളിൾ ആസാദ് റിച്ചി റിച്ച് പാർട്ടി ഹാളിൽ വെച്ച് നടക്കും,സിനിമാ പ്രദർശനം വട്ടംകുളം പഞ്ചയത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന പ്രദർശന വേദിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കും സൗജന്യമായിരിക്കും.
തുടർന്ന് ഏപ്രിൽ 30 ന് ഫെസ്റ്റിവലിൽ പങ്കെടുത്ത സിനിമകളിലെ സമ്മാനർഹമായ പ്രതിഭകൾക്കുള്ള പുരസ്കാരവിതരണം കുറ്റിപ്പുറത്തെ നിളയോരം പാർക്കിലെ ഇടശ്ശേരി ഓപ്പൺ തിയേറ്ററിൽ (ഭാസി നഗർ)വെച്ച് നടക്കും. സിനിമാ സംവിധായകൻ അക്കു അക്ബർ, എഴുത്തുകാരനും സംവിധായകനുമായ എസ് സുനിൽ, സിനിമാ സീരിയൽ സംവിധായകൻ ദിലീപ് തവനൂർ എന്നിവർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരെഞ്ഞെടുത്തത്.
അവാർഡ് ദിന പരിപാടികൾ മുൻമന്ത്രിയും തവനൂർ MLA യുമായ ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ എം.എൽ.എ. പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാഥിതി ആയിരിക്കും, കേരളത്തിലെ രാക്ഷ്ട്രീയ- സാമൂഹ്യ- സിനിമാ രംഗത്തെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പൊന്നാനി താലൂക്കിലെ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച്ചവെച്ച മൂന്ന് വ്യക്തിത്വങ്ങൾക്ക് വേണ്ടി CFL ഒരുക്കിയ Icon Awards (ഹരിതശ്രീ,സ്നേഹശ്രീ, കലാശ്രീ) പ്രഖ്യാപിക്കും.
മികച്ച സിനിമൾക്കും മറ്റു വിഭാഗത്തിലുള്ള വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും
തുടർന്ന് ടിവിചാനൽ റിയാലിറ്റി ഷോ കളിലെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാം കമ്മറ്റി ചെയർമാൻ
ജാഫർ കുറ്റിപ്പുറം
പ്രോഗ്രാം കമ്മറ്റി കൺവീനർ
രവീന്ദ്രൻ പി കെ
ഫാറൂഖ് മുല്ലപ്പൂ
ബഷീർ വളാഞ്ചേരി
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: CFL International Short Film Festival April 29 30 dates..Edapal and Kuttipuram will be the venue
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !