തിരുവനന്തപുരം: എറണാകുളത്തു നിന്ന് അജ്മീരിലേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതായി സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. തിരൂരില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്ത് നല്‍കിയിരുന്നു.
12977 നമ്പര്‍ മരുസാഗര്‍ ട്രെയിന്‍ എറണാകുളം ജംങ്ഷനില്‍ നിന്ന് എല്ലാ ഞായറാഴ്ചയും രാത്രി 08.05 നാണ് പുറപ്പെടുന്നത്. രാത്രി 11.23 ന് തിരൂരില്‍ എത്തും. നിലവില്‍ ഷൊര്‍ണ്ണൂര്‍ കഴിഞ്ഞാല്‍ കോഴിക്കോട് മാത്രമായിരുന്നു സ്‌റ്റോപ്പ്. അജ്മീരില്‍ നിന്ന് എറണാകുളത്തേക്കുള്ള 12978 നമ്പര്‍ മരുസാഗര്‍ വെള്ളിയാഴ്ചകളില്‍ രാത്രി 12.23 ന്് തിരൂരില്‍ എത്തും. ദീര്‍ഘദൂര ട്രെയിനായ മരുസാഗറിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചത് മലപ്പുറം ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ സഹായമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
Content Highlights: For Marusagar ExpressStop at Tirur..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !