കാനം രാജേന്ദ്രന് നൈതികതാ പുരസ്കാരം സമ്മാനിച്ചു.കുറ്റിപ്പുറത്തെ പ്രൗഢഗംഭീര ചടങ്ങിൽ പങ്കെടുത്തത് നിരവധി പേർ

0

കുറ്റിപ്പുറം:മലബാറിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ കെ നാരായണൻ നായർ മാസ്റ്ററുടെ സ്‌മരണാർത്ഥം സംഘടിപ്പിച്ച
രാഷ്ട്രീയ നൈതികതാ സമ്മേളനം 
 കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ  നടന്നു.

ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ, ഒരു നല്ല പൊതു പ്രവർത്തകൻ ആകണമെന്നും, നല്ല പൊതുപ്രവർത്തകന്റെ മൂല്യസങ്കല്പം മാനവികതയാണെന്നു
മുള്ള ദർശനം ജീവിതത്തിൽ സ്വാംശീകരിച്ച് സമർപ്പിതവും ത്യാഗനിർഭരവുമായ രാഷ്ട്രീയ പ്രവർത്തനമായിരുന്നു നാരായണൻ മാസ്റ്ററുടേതെന്ന് ചടങ്ങിൽ നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തിയ ബിനോയ് വിശ്വം പറഞ്ഞു.

കർമ്മകുശലതകൊണ്ടും 
ആശയദൃഢത കൊണ്ടും കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക ഭൂമികയിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി നിറസാന്നിദ്ധ്യമായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്  പ്രഥമ നാരായണൻ മാസ്റ്റർ സ്‌മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കരം ലഭിച്ചത്.പുരസ്കാര സമർപ്പണവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു.'

  കുറ്റിപ്പുറം ഉപജില്ലയിലെ
  മികച്ച ലൈബ്രറികൾക്ക് ഏർപ്പെടുത്തിയ കെ നാരായണൻ
 മാസ്റ്റർ എൻഡോവ്മെൻ്റിന് HS HSS വിഭാഗത്തിൽ പേർശനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളും LP UP വിഭാഗങ്ങളിൽ കുറ്റിപ്പുറ്റം ജി.എൽ.പി സ്കൂളും അർഹയായി.
നല്ല ലൈബ്രറി കളായി തെരെഞ്ഞെടുക്കപ്പെട്ട ഈ
സ്കൂളുകൾക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ഡോ.കെ.ടി.ജലീൽ എം.ൽ.എ ആബിദ് ഹുസൈൻ തങ്ങൾ എം.ൽ.എ ,പി.പി. സുനീർ  സത്യൻ മൊകേരി പി.കെ. കൃഷ്ണദാസ് അജിത് കൊളാടി തുളസിദാസ്‌ മേനോൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
സമ്മേളനത്തെ തുടർന്ന് ഇഫ്‌താർ വിരുന്നും
 സംഘടിപ്പിച്ചിരുന്നു.

ജയരാജ് എം. അഡ്വ. ദീപ നാരായണൻ അഷ്‌റഫ് അലി കാളിയത്ത്‌ അരവിന്ദാക്ഷൻ കൈപ്പള്ളി അലി മോഹൻ ദാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Kanam Rajendra The ethics award was presented. Many people participated in the grand ceremony at Kuttipuram
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !