തൃക്കണാപുരം : സാങ്കേതിക സർവകലാശാലയുടെ എൻ എസ് എസ് അവാർഡുകൾ കരസ്ഥമാക്കി കുറ്റിപ്പുറം എം ഇ എസ്. മികച്ച പ്രോഗ്രാം ഓഫീസറായ് ഡോ. സുനീഷ് പി യു തിരഞ്ഞെടുക്കപ്പെട്ടു . കൂടാതെ മികച്ച വോളന്റീർ പുരസ്കാരങ്ങൾ മഞ്ജിമ എം ,അഞ്ചൽ മുഹമ്മദ് എം എ എന്നിവർക്കു ലഭിച്ചു . കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ ,നിലബൂർ ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ , കുറ്റിപ്പുറം എടപ്പാൾ പൊന്നാനി മേഖലകളിലെ ആശുപത്രികൾക്കു വേണ്ട സാങ്കേതിക സഹായങ്ങൾ എന്നിവ ആണ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ . തിരുവനന്തപുരം നടന്ന പരുപാടിയിൽ സാങ്കേതിക സർവകലാശാല വി സി ഡോ. സജി ഗോപിനാഥ് അവാർഡുകൾ വിതരണം ചെയ്തു. എനർജി മാനേജമെൻ്റ് സെൻ്റർ ഡയക്ടർ ഡോ. ഹരികുമാർ, എൻ എസ് എസ് റീജിയണൽ ഡയറക്ടർ ശ്രീധർ, യൂണിവേഴ്സിറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജോയ് വർഗ്ഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Content Highlights:Kuttipuram MES awarded NSS award
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !